Header Ads

ad728
  • Breaking News

    ഒന്നരവയസുകാരനെ കടലിലെറിഞ്ഞുകൊന്ന കേസ്: അമ്മക്ക് ജീവപര്യന്തം തടവ്

    തളിപ്പറമ്പ്:
    കിടന്നുറങ്ങുന്നതിനിടെ ​ഒന്നര വയസ്സുള്ള 
     ആൺകുട്ടിയെ  കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ  അമ്മക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
    പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം. തയ്യിൽ കടപ്പുറത്തെ കെ ശരണ്യക്കാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ ജഡ്ജി കെ എൻ പ്രശാന്താണ്  ശിക്ഷ വിധിച്ചത്. 
    കഴിഞ്ഞ ദിവസം  
    ശരണ്യയുടെ  
    കാമുകൻ വാരം വലിയന്നൂരിലെ പുന്നക്കൻ ഹൗസിൽ പി നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
    തയ്യിലെ വീട്ടിൽ കുഞ്ഞിൻ്റെ പ്രണവിനൊപ്പം
     കിടന്നുറങ്ങിയ 
     മകൻ  വിയാനെ എടുത്തുകൊണ്ടുപോയി കടലിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.  2020 ഫെബ്രുവരി 17ന് പുലർച്ചെയാണ് സംഭവം. കുഞ്ഞിനെ ഇല്ലാതാക്കിയ ശേഷം 
    കാമുകനായ  നിധിനൊപ്പം കഴിയുകയായിരുന്നു ലക്ഷ്യം. എന്നാൽ നിധിൻ്റെ
     ഗൂഡാലോചന, പ്രേരണ കുറ്റം എന്നിവ തെളിയിക്കാൻ  സാധിച്ചില്ല. ശരണ്യയുടെ ബന്ധുക്കൾ ആരും വിധി കേൾക്കാൻ എത്തിയിരുന്നില്ല.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728