Header Ads

ad728
  • Breaking News

    മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ പുരസ്കാരം സംവിധായകൻ ജിതിൻ കെ ജോസിന്


    jithin k jose

    എറണാകുളം: അന്തരിച്ച സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് കളങ്കാവൽ സിനിമയുടെ സംവിധായകൻ ജിതിൻ കെ ജോസിന്. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവുമടങ്ങിയതാണ് അവാർഡ്.

    സംവിധായകൻ മെക്കാർട്ടിൻ ചെയർമാനും, സംവിധായകരായ എം പദ്മകുമാർ, സുഗീത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകന് അവാർഡ് നൽകുമെന്ന് ഷാഫി മെമ്മോറിയൽ ട്രസ്റ്റ് അറിയിച്ചു.

    ജനുവരി 27ന് വൈകിട്ട് 6.30ന് എറണാകുളം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും. ഷാഫിയുടെ കുടുംബവും സുഹൃത്തുക്കളും ഒത്തുചേരുന്ന ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുക്കും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728