Header Ads

ad728
  • Breaking News

    കേരളത്തില്‍ ഇന്നും മഴ പെയ്യും, ഈ ജില്ലകളിലുള്ളവര്‍ ശ്രദ്ധിക്കണം, ഇടിമിന്നലിനെ കരുതണം




    സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകള്‍ നിർത്താതെ മഴ പെയ്തു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

    കേരളത്തില്‍ ഇന്നും നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. 16.5 മില്ലി മീറ്റർ മുതല്‍ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്.
    ശബരിമലയിലും മഴ
    മകരവിളക്ക് നടക്കുന്ന ഇന്ന് ശബരിമലയിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ആകാശം പൊതുവെ മേഘാവൃതമായിരിക്കും.ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728