ഭര്‍ത്താവ് കടംവാങ്ങിയ രണ്ടര ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് സംസാരിക്കാന്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍: ഭര്‍ത്താവ് കടംവാങ്ങിയ രണ്ടര ലക്ഷം രൂപ തിരിച്ചു കൊടുക്കാത്തത് സംബന്ധിച്ച് സംസാരിക്കാന്‍ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
എട്ടിക്കുളം കുന്നൂല്‍ വീട്ടില്‍ കെ.ഷഹനാസിന്റെ (30)പരാതിയിലാണ് കേസ്.
മുരിങ്ങേരിയിലെ ഹൈന ഫാത്തിമയുടെ(33)പേരിലാണ് കോടതി നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
2024 നവംബര്‍ 18 ന് ഷഹനാസിനെ കണ്ണൂരിലേക്ക് വിളിച്ചുവരുത്തി ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിലും വെള്ളക്കടലാസിലും ഒപ്പിട്ടുവാങ്ങി.
ശേഷം ഏഴുലക്ഷം രൂപ എഴുതിച്ചേര്‍ത്ത് പണം ആവശ്യപ്പെട്ട് ഷഹനാസിനെയും ഭര്‍ത്താവിനെയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
No comments