കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു, കാറോടിച്ച പയ്യാവൂര്‍ സ്വദേശിനിക്കെതിരെ കേസ്.
ആലക്കോട്: സ്‌ക്കൂള്‍ ബസില്‍ നിന്നും മകനേയും കൂട്ടി വീട്ടിലേക്ക് നടന്നുപോകവെ കാറിടിച്ച് അമ്മക്കും മകനും പരിക്കേറ്റു.
തിമിരി പനംകുറ്റിയിലെ ഐക്കമത്ത് വീട്ടില്‍ ശരണ്യ ബി.നായര്‍(33), മകന്‍ റിഷാന്‍(എട്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നവംബര്‍ 26 ന് വൈകുന്നേരം 4.55 നായിരുന്നു സംഭവം.
പനംകുറ്റി താഴെ എന്ന സ്ഥലത്ത് സ്‌ക്കൂള്‍ ബസില്‍ വന്നിറങ്ങിയ
മകനുമായി നടന്നുപോകവെ പെരിങ്ങാല ഭാഗത്തുനിന്നും അമിതവേഗത്തില്‍ വന്ന കെ.എല്‍.01-വി.വൈ 9208 നമ്പര്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കാറോടിച്ച പയ്യാവൂര്‍ സ്വദേശി ആനിയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.
No comments