സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം: 12 പേർ ആശുപത്രിയി
സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തെ തുടർന്നുള്ള സംഘർഷത്തിൽ 12 പേർക്ക് പരിക്ക്. ബസ് ജീവനക്കാർ തമ്മിൽ സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് അപകടത്തിലേക്ക് നയിച്ചത്.വൈകീട്ട് 7മണിക്ക് ശേഷം കെട്ടാങ്ങൽ അങ്ങാടിയിലാണ് സംഭവം.കോഴിക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ തമ്മിലുണ്ടായ വാക്ക്തർക്കത്തെ തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.ഒരു ബസ് കുറുകെയിട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു._
No comments