Header Ads

ad728
  • Breaking News

    ക്രിസ്മസ് - പുതുവത്സര തിരക്ക്: കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച്‌ റെയില്‍വേ; 38 സര്‍വീസുകള്‍ നടത്തും


    തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച്‌ കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചു.
    ഈ 10 ട്രെയിനുകളിലായി ആകെ 38 സർവീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ വ്യക്തമാക്കി. സ്പെഷ്യല്‍ സർവീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു.(Christmas - New Year rush, Railways allocates 10 special trains to Kerala)
    മുംബൈ, ഡല്‍ഹി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് നടത്തുക. തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലേക്കാണ് ഈ അധിക ട്രെയിനുകള്‍ ഓടുക. ഇൻഡിഗോ വിമാനസർവീസുകളിലെ പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്പെഷ്യല്‍ ട്രെയിനുകള്‍ മലയാളികള്‍ക്ക് വലിയ ആശ്വാസമാകും.പൊതുവെ അവധിക്കാലങ്ങളില്‍ അന്തർ സംസ്ഥാന സർവീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍, റെയില്‍വേയുടെ ഈ പ്രത്യേക സർവീസുകള്‍ യാത്രാക്ലേശം ഒരു പരിധി വരെ കുറയ്ക്കുന്നതിനും യാത്രാക്കൂലി വർധന തടയുന്നതിനും സഹായകമാകും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728