പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ്: പോലീസ് വാഹനത്തിന് സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഒരു സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്.
ഇന്നലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇവരുടെ ജാമ്യം റദ്ദാക്കി ജില്ലാ ജയിലേയ്ക്ക് അയച്ചിരുന്നു.
പയ്യന്നൂര്‍ നഗരസഭ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെമ്പറും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വെള്ളൂര്‍ വി.കെ നിഷാദ് (35), വെള്ളൂര്‍ അന്നൂരിലെ ടി.സി.വി.നന്ദകുമാര്‍ (35) എന്നിവരെയാണ് ശിക്ഷിച്ചത്.
വെള്ളൂര്‍ ആറാംവയലിലെ എ.മിഥുന്‍(36), വെള്ളൂര്‍ ആലന്‍കീഴില്‍ കുനിയേരിയിലെ കെ.വി കൃപേഷ് (38) എന്നിവരെ വിട്ടയച്ചു.
2012 ആഗസ്ത് ഒന്നിന് പയ്യന്നൂര്‍ പോലീസിനെ ബോംബെറിഞ്ഞ കേസിലാണ് ഒന്നും രണ്ടും പ്രതികളായ നിഷാന്തിനെയും നന്ദകുമാറിനെയും ശിക്ഷിച്ചത്.
നോമിനേഷന്‍ നല്‍കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതി നാല്‍ നിഷാദിന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തടസമില്ല.
ശിക്ഷ സ്റ്റേ ചെയ്യാത്തതിനാല്‍ ിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്ഥാനം രാജിവെക്കേണ്ടിവരും.
2012 ല്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷന്‍ അക്രമിക്കപ്പെടുകയും നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.
ഇതിനിടെ ഒന്നാം തീയതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലേക്കൊരു ഫോണ്‍കോള്‍ വരികയായിരുന്നു.
ശ്രീവല്‍സം ഓഡിറ്റോറിയത്തിന് സമീപത്തുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ അക്രമിക്കുന്നുവെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്.
ഇക്കാര്യം അന്വേഷിച്ച് തിരിച്ചുവരിക യായിരുന്ന പയ്യന്നൂര്‍ സ്റ്റേഷനിലെ എസ്.ഐ: കെ.പി.രാമകൃഷ്ണന്‍, അഡീ.എസ്.ഐ.കുട്ടിയമ്പു, സി.പി.ഒ.പ്രമോദ്, ഡ്രൈവര്‍ നാണുക്കുട്ടന്‍, കെ.എ.പി.യിലെ അനൂപ്, ജാക്സണ്‍
എന്നിവരടങ്ങിയ പോലീസ് സംഘത്തിന് നേരെ രണ്ട് ബൈക്കുകളിലെത്തിയ അന്നത്തെ എസ്.എഫ്.ഐ നേതാക്കന്‍മാരായ പ്രതികള്‍ ബോംബെറിയുകയായിരുന്നു.
പ്രോസിക്യൂട്ടര്‍മാരായ യു.രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി
No comments