സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണൽ സെക്ഷസൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, ആയുധം ഉപയോഗിച്ച് തലയ്ക്ക് അടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവമായ സംഭവമല്ല എന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. ഇരട്ട ജീവപര്യന്തം കൂടാതെ 4 ലക്ഷം, 25000 രൂപ പിഴയും കോടതി വിധിച്ചു.
No comments