ആശ്വാസ മുന്നേറ്റം ; 88 പൈസ വീണ്ടെടുത്ത് രൂപ

രൂപയ്ക്ക് ആശ്വാസ മുന്നേറ്റം. സർവ്വകാല വീഴ്ചയിൽ നിന്നും ഇന്ത്യൻ രൂപയ്ക്ക് മുന്നേറ്റം. ബുധനാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ 88 പൈസ, രൂപ വീണ്ടെടുത്തു.
യുഎസ് ഡോളറിനെതിരെ 87.93 എന്ന നിലയിൽ മുല്യം മെച്ചപ്പെടുത്തി. ഡോളർ സൂചികയിൽ വന്ന അയവാണ് രൂപയ്ക്ക് മുന്നേറ്റം ഉണ്ടാക്കാൻ കാരണമായത്. യുഎസ് ഫെഡ് ഈ വർഷം കൂടുതൽ നിരക്ക് കുറയ്ക്കുമെന്ന് സൂചന നൽകിയിരുന്നു. ഇത് ആശ്വാസകരമായ മുന്നേറ്റത്തിന് കാരണമായി. ചൊവ്വാഴ്ച ഗ്രീൻബാക്കിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 88.81 ലേക്ക് എത്തിയിരുന്നു. ഏറെ നാളുകളായി ഈ അവസ്ഥയിൽ തന്നെയായിരുന്നു രൂപയുടെ മൂല്യം പോയിരുന്നത്.
അതേസമയം ആഭ്യന്തര ഓഹരി വിപണിയിൽ, സെൻസെക്സ് ആദ്യകാല വ്യാപാരത്തിൽ 354.57 പോയിന്റ് ഉയർന്ന് 82,384.55 ലെത്തി, നിഫ്റ്റി 109.55 പോയിന്റ് ഉയർന്ന് 25,255.05 ലെത്തി.
No comments