Header Ads

ad728
  • Breaking News

    സ്ത്രീകളുടെ ആരോഗ്യം നാടിന്റെ കരുത്ത്'; സംസ്ഥാനത്ത് ഇന്ന് മുതൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ക്ലിനിക്ക്


    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ചൊവ്വാഴ്ചകളില്‍ സ്ത്രീ ക്ലിനിക്കുകൾ. ജനകീയാരോഗ്യകേന്ദ്രങ്ങളിലുംനഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്ചകളിൽ ഉണ്ടാകും എന്നാണ് സർക്കാർ അറിയിപ്പ്.സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

    പൊതുജനാരോഗ്യ സംവിധാനത്തിന്‍ അഭിവാജ്യമായി മാറിയിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728