ഹൈടെക്ക് ആകാൻ കേരള ഹൈകോടതി; ഇനിമുതൽ കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാനാവും, ഒക്ടോബർ 6 മുതൽ പ്രാബല്യത്തിൽ
*കൊച്ചി:* ഹൈടെക്ക് ആകാൻ കേരള ഹൈകോടതി. ഇനിമുതൽ കേസ് വിവരങ്ങള്‍ വാട്സാപ്പില്‍ അറിയിക്കാനാവും. വാട്സാപ്പ് കേസ് മാനേജ്മെന്റിന്റെ ഭാഗമാക്കാനാണ് ഹൈകോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ടൊരു നോട്ടീസ് പുറപ്പെടുവിച്ചു.
കോടതി സന്ദേശങ്ങൾ നൽകാതിരിക്കുന്നതും വൈകുന്നതും, ഒഴിവാക്കാനാണ് വാട്സാപ്പ് സേവനം ലക്ഷ്യംവെക്കുന്നത്. തട്ടിപ്പുകൾ ഒഴിവാക്കാൻ വരുന്ന സന്ദേശങ്ങളുടെ സ്ഥിരീകരണത്തിനായി കോടതികളുടെ ഔദ്യോഗിക വെബ് പോർട്ടലിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്
ഇ-ഫയലിംഗ് ഹർജികൾ, ലിസ്റ്റിംഗ് വിശദാംശങ്ങൾ, കോടതി നടപടിക്രമങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ വാട്സ്ആപ്പ് വഴി അഭിഭാഷകർക്കും, കക്ഷികൾ ലഭ്യമാക്കും. അതേസമയം വാട്സാപ്പ് വിവരങ്ങൾ ഒരു അധിക സേവനം മാത്രമാണ്. മറ്റുവിധത്തിൽ അറിയിക്കാത്ത, സമൻസുകൾ അറിയിപ്പുകൾ, എന്നിവയ്ക്ക് പകരമാവില്ല.
No comments