എടവണ്ണയില്‍ വീട്ടില്‍ നിന്നും 20 എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും കണ്ടെത്തി
മലപ്പുറം: എടവണ്ണയില്‍ വന്‍ ആയുധ ശേഖരം. ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്‌സും വീട്ടില്‍ നിന്നും കണ്ടെത്തി. എടവണ്ണയിലെ ഉണ്ണിക്കമ്മദ് എന്നയാളുടെ വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. ഉണ്ണിക്കമ്മദിനെ പോലിസ് അറസ്റ്റ് ചെയ്തു.പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ഉണ്ണിക്കമദിന് ഇത്രയധികം ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സൊന്നുമില്ല. വീടിന്റെ മുകള്‍ ഭാഗത്തും താഴെ ഭാഗത്തും നടത്തിയ പരിശോധനയിലാണ് വന്‍ ആയുധ ശേഖരം കണ്ടെത്തിയത്. ആയുധങ്ങള്‍ അനധികൃതമായി സൂക്ഷിച്ച് വില്‍പന നടത്തിവരികയായിരുന്നു. ഇതെല്ലാം എവിടെ നിന്നും കൊണ്ടുവന്നെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തില്‍ പരിശോധന തുടരുമെന്ന് പോലിസ് അറിയിച്ചു
No comments