Header Ads

ad728
  • Breaking News

    രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ


    പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇന്ത്യയെ സമ്പൂർണമായി ഡിജിറ്റലാക്കി മാറ്റുന്നിതനുള്ള പ്രധാന ചുവടുവയ്പ്പാണിത്
    എന്താണ് ഇ-പാസ്‌പോർട്ട്

    സുരക്ഷ വർധിപ്പിക്കുന്നതിനും, വേഗത്തിലുള്ള പ്രൊസസിങിനുമായി എംബഡഡ് ചിപ്പ് ഉള്ള പേപ്പർ/ഡിജിറ്റല്‍ പാസ്‌പോർട്ടാണ് ഇ-പാസ്‌പോർട്ട് എന്ന് അറിയപ്പെടുന്ന ഇലക്ട്രോണിക് പാസ്‌പോർട്ട്.
    ഇ-പാസ്‌പോർട്ട് പ്രവർത്തിക്കുന്നതെങ്ങനെ?

    ഇ-പാസ്‌പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പും, ആന്റിനയുമുണ്ട്. പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിശദാംശങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിൽ അടങ്ങിയിരിക്കും. ഇ-പാസ്‌പോർട്ടിന്റെ കവർ പേജിന് താഴെയായി സ്വർണ നിറത്തിലുള്ള ചെറിയ ചിഹ്നം പ്രിന്റ് ചെയ്തിട്ടുണ്ടായിരിക്കും. ഇത് സാധാരണ പാസ്‌പോർട്ടുകളിൽ നിന്ന് ഇ-പാസ്‌പോർട്ടിനെ തിരിച്ചറിയാൻ സഹായിക്കുന്നു.


    ഇ-പാസ്‌പോർട്ടിന് എങ്ങനെ അപേക്ഷിക്കാം ?

    ഇ-പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന്, അപേക്ഷകൻ പാസ്‌പോർട്ട് സേവയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

    നിങ്ങൾ പുതിയ ഉപഭോക്താവാണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനായി അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങളും ഡാറ്റകളും നൽകി സൈൻ അപ്പ് ചെയ്യുക. ഇനി നിലവിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ അതിലേക്ക് ലോഗിൻ ചെയ്യുക.


    ഇ-പാസ്‌പോർട്ട് അപേക്ഷ പൂരിപ്പിച്ച് പാസ്‌പോർട്ട് സേവാ കേന്ദ്രയിലോ, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രയിലോ അപ്പോയിൻമെന്റ് എടുക്കുക. ഇ-പാസ്‌പോർട്ട് ഫീ അടയ്ക്കുക. ബയോമെട്രിക് വിശദാംശങ്ങൾ നൽകുന്നതിനും, ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ഷെഡ്യൂൾ ചെയ്ത സമയത്തേക്ക് പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുക.
    ഇ-പാസ്പോർട്ടിന്റെ പ്രയോജനങ്ങൾ

    പാസ്പോർട്ടിന്റെ മുൻ കവറിൽ അടങ്ങിയിരിക്കുന്ന ചിപ്പിൽ‌ ഉപഭോക്താവിന്റെ പേര്, പാസ്പോർട്ട് നമ്പർ, ജനനത്തീയതി, ഫോട്ടോ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സുരക്ഷിതമാണ്.


    എൻക്രിപ്ഷനും സുരക്ഷിത ചിപ്പ് സാങ്കേതികവിദ്യയും വഴി ഇ-പാസ്പോർട്ടുകൾ വ്യാജമാക്കാനോ പകർത്താനോ ഉള്ള സാധ്യത കുറവാണ്.
    പാസ്പോർട്ട് പൂർണ്ണമായും തുറക്കാതെയോ ബാർകോഡ് സ്‌കാൻ ചെയ്യാതെയോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ചിപ്പ് വേഗത്തിൽ വായിക്കാൻ കഴിയും. പാസ്പോർട്ടുകൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ, അവ ആഗോളതലത്തിൽ തടസ്സരഹിതമായ യാത്രയ്ക്കായി ഉപയോഗിക്കാൻ കഴിയും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728