സംസ്ഥാന പോലിസ് മേധാവിയായി റാവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു.
1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റാവാഡ നിലവില്‍ ഐബിയുടെ സ്‌പെഷ്യല്‍ ഡയറക്ടറാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കേന്ദ്ര സുരക്ഷാ ക്യാബിനറ്റ് സെക്രട്ടറിയായി ആഗസ്റ്റില്‍ ചുമതലയേല്‍ക്കാനിരിക്കുകയായിരുന്നു റാവാഡ. ഈ പദവി ശക്തമായ പദവിയാണെങ്കിലും റാവാഡയ്ക്ക് സര്‍വീസില്‍ ഇനി ഒരു വര്‍ഷം കൂടിയേ ബാക്കിയുള്ളൂ. ഡിജിപിയായാല്‍ സര്‍വീസില്‍ ഒരു വര്‍ഷം കൂടി അധികം ലഭിക്കും. ഡിജിപിമാര്‍ക്ക് രണ്ടു വര്‍ഷം നല്‍കണമെന്ന സുപ്രിംകോടതി വിധിയാണ് ഇതിന് കാരണം
No comments