Header Ads

ad728
  • Breaking News

    ഓട്ടോറിക്ഷ മിനിമം ചാർജ് 50 രൂപയായി വർധിപ്പിക്കണം; 10ന് സെക്രട്ടേറിയറ്റ് മാർച്ച്


     *തിരുവനന്തപുരം:* 
    ഇന്ധനവില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നും ഓട്ടോ ചാർജ് സംബന്ധിച്ച സർക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ (എകെഎസ്എടിയു എച്ച്എംഎസ്) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും ധർണയും നടത്തും. മാർച്ച് എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.

    ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്നു എകെഎസ്എടിയു ജനറൽ സെക്രട്ടറി എൻ.ലക്ഷ്മണൻ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728