നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ; തെരഞ്ഞെടുപ്പ് ചൂടിൽ സജീവമായി മുന്നണികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ പ്രവേശനമുള്ളത്. ഈ മാസം 21 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. 24വരെ പത്രിക പിൻവലിക്കാം
No comments