നിരാശപ്പെടുത്തി സഞ്ജു, നാലു വിക്കറ്റുകൾ നഷ്ടപ്പെട്ട് പരുങ്ങലിൽ ഇന്ത്യ
_*മെൽബൺ*: ഓസീസിനെതിരായ രണ്ടാം ടി20 ക്രിക്കറ്റിൽ ഇന്ത്യ ബാറ്റിങ് തുടരുന്നു. 5.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ് ടീം. ശുഭ്മാന്‍ ഗില്ലും സഞ്ജു സാംസണും സൂര്യകുമാർ യാദവും തിലക് വർമയും പുറത്തായി._
_ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്തിയപ്പോൾ ഓസീസ് ടീമിൽ ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോർട്ട് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു._
_അഭിഷേക് ശര്‍മയുടെ വെടിക്കെട്ടോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും ഓസീസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. ആദ്യം ശുഭ്മാന്‍ ഗില്ലാണ് മടങ്ങിയത്. 10 പന്ത് നേരിട്ട താരത്തിന് അഞ്ച് റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. പിന്നാലെ സഞ്ജു സാംസണാണ് ബാറ്റിങ്ങിനിറങ്ങിയത്. സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായി എത്തിയെങ്കിലും സഞ്ജു നിരാശപ്പെടുത്തി. നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് മലയാളി താരം നേടിയത്. പിന്നാലെ നായകൻ സൂര്യകുമാർ യാദവിനെ ഹേസൽവുഡ് കൂടാരം കയറ്റി. ഒരു റൺ മാത്രമാണ് താരം നേടിയത്. അഭിഷേക് ശര്‍മയും(24) അക്സർ പട്ടേലുമാണ് ക്രീസിൽ._
_ബുധനാഴ്ച കാൻബറയിലെ ഒന്നാം ട്വന്റി 20-യിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 9.4 ഓവറിൽ ഒരുവിക്കറ്റിന് 97 റൺസിൽ നിൽക്കെയാണ് മഴവന്നത്. പിന്നീട് ഒരു പന്തുപോലും എറിയാനാകാതെ കളി ഉപേക്ഷിച്ചു. ഓപ്പണർ ശുഭ്മാൻ ഗിൽ (20 പന്തിൽ 37*), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (25 പന്തിൽ 39*) എന്നിവർ അനായാസം റൺ നേടിക്കൊണ്ടിരിക്കേയാണ് മഴ ഇടപെട്ടത്._
No comments