ബസ് സമരം: ഒരു വിഭാഗം പിന്‍മാറി; സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം
തിരുവനന്തപുരം: ഈ മാസം 22 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്കില്‍നിന്ന് ഒരു വിഭാഗം പിന്മാറി. ബസ് ഓപ്പറേറ്റേഴ്സ് ഫോറം ആണ് പിന്മാറിയത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ഫോറത്തിന്റെ തീരുമാനം. അതേസമയം, സമരവുമായി മുന്നോട്ടു പോകുമെന്ന് മറ്റു സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തും.
No comments