Header Ads

ad728
  • Breaking News

    കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം


    കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ ജനങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. ധർമ്മശാലയിലെ കെൽട്രോൺ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകും വഴിയായിരുന്നു കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് നീക്കി.

    അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻറെ മലപ്പുറം പരാമർശത്തിൽ വിവാദം പുകയുകയാണ്. സ്വർണ്ണക്കടത്ത് വഴി മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ മുഖ്യമന്ത്രിയുടെ കണ്ണിൽ മലപ്പുറം ക്രിമിനലുകളുടെ നാടെന്നു പിവി അൻവർ എംഎൽഎ ഇന്നും തുറന്നടിച്ചു. മുഖ്യമന്ത്രി മലപ്പുറത്തെ അവഹേളിച്ചിട്ടില്ലെന്നും സ്ഥാപിത താല്പര്യക്കാർ മുഖ്യമന്ത്രിയുടെ പരാമർശത്തെ വളച്ചൊടിക്കുകയാണെന്നും സിപിഐഎം നേതാക്കൾ പ്രതിരോധം തീർത്ത് രംഗത്തെത്തി


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728