കവചം മുന്നറിയിപ്പ്: പരീക്ഷണം വിജയം
കണ്ണൂർ: കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മുന്നറിയിപ്പ് സൈറൺ പ്രവർത്തന പരീക്ഷണം വിജയം.
6 മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണമാണ് വിജയകരമായി ചൊവ്വാഴ്‌ച നടന്നത്.
കതിരൂർ സൈക്ലോൺ ഷെൽറ്റർ, തിരുവങ്ങാട് ഗവ. എച്ച് എസ് എസ്, കണ്ണൂർ ഗവ. സിറ്റി എച്ച് എസ് എസ്, നടുവിൽ ബോയ്സ് പ്രീമെട്രിക് ഹോസ്റ്റൽ, ആറളം ഫാം ഗവ. എച്ച് എസ് എസ്, പെരിങ്ങോം ഗവ. എച്ച് എസ് എസ് എന്നിവിടങ്ങളിലെ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടന്നത്.
No comments