വീണ്ടും വൈകാരിക പോസ്റ്റുമായി നടന്‍ ബാല; ശക്തമായി വിമര്‍ശിച്ച് ഫോളോവേഴ്‌സ്
വീണ്ടും വൈകാരിക പോസ്റ്റുമായി ഫേസ്ബുക്കിലെത്തിയ നടന്‍ ബാലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഫോളോവേഴ്‌സ്. ബാലയ്‌ക്കെതിരെ മകള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് താരം വീണ്ടും വിവാദത്തില്‍ അകപ്പെടുന്നത്.
ബാലയ്‌ക്കെതിരെ മകള്‍ നടത്തിയ പ്രതികരണത്തിന് പിന്നാലെ താരം മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം കുട്ടി കനത്ത സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു, പിന്നാലെ ഇതിനെതിരെ അമൃത സുരേഷും രംഗത്തെത്തി. മകള്‍ പറഞ്ഞ കാര്യങ്ങളോട് താന്‍ ഇനി തര്‍ക്കിക്കാന്‍ ഇല്ലെന്നും, ഇനി പ്രതികരിക്കാന്‍ ഇല്ലെന്നും ബാല പറഞ്ഞിരുന്നു
No comments