Header Ads

ad728
  • Breaking News

    അഭിമാനം ! പത്ത് രാജ്യങ്ങളിൽ നിന്ന് ജിമ്മന്മാർ എത്തി, മിസ്റ്റർ ആശുപത്രി മത്സരത്തിൽ സ്വർണം മലയാളിക്ക്

    ആലപ്പുഴ: ഇൻ്റർനാഷണൽ ഫിറ്റ്‌നാസ് ആൻഡ് ബോഡി ബിൽഡിംഗ് (ഐഎഫ്എഫ് ബി) ഫെഡറേഷൻ സംഘടിപ്പിച്ച മിസ്റ്റർ യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആലപ്പുഴ സ്വദേശി രാഹുൽ ജയരാജിന് സ്വർണത്തിളക്കം. 60 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയത് ആലപ്പുഴ ആര്യാട് പഞ്ചായത്ത് 17-ാം വാർഡ് (തുമ്പോളി) വളപ്പിൽ വീട്ടിൽ ജയരാജ് -ശ്രീകല ദമ്പതികളുടെ മകൻ രാഹുൽ ജയരാജ് നാടിന് അഭിമാനമായി.

    മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച സ്വർണമെഡലുകളിൽ ഒരെണ്ണം രാഹുൽ ജയരാജിൻ്റേതാണ്. കേരളത്തിന് ലഭിച്ച ഏക സ്വർണമെഡൽ രാഹുലിനാണെന്നുള്ളതും പ്രത്യേകതയാണ്. ആലപ്പുഴയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തിയാണ് രാഹുൽ. കേരളാ ബോഡി ബിൽഡിംഗ് അസോസിയേഷൻ്റെ സെലക്ഷനിൽ ആലപ്പുഴയിൽ നിന്ന് രണ്ട് പേരുൾപ്പെടെ കേരളത്തെ പ്രതിനിധീകരിച്ച് മിസ്റ്റർ യൂണിവേഴ്‌സ് മത്സരത്തിന് പോയത് 10 പേർ.

    ഇതിൽ രാഹുൽ ജയരാജിന് സ്വർണവും തിരുവനന്തപുരം സ്വദേശി വികാസിന് വെള്ളിമെഡലുമാണ് ലഭിച്ചത്. ഇന്ത്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നാസ് ഫെഡറേഷൻ (ഐബിബിഎഫ്എഫ്) മുംബൈ എക്സിബിഷൻ സെൻ്ററിൽ വെച്ചായിരുന്നു മത്സരം. 10 ഓളം രാജ്യങ്ങളിൽ നിന്ന് മത്സരാർത്ഥികൾ എത്തിയിരുന്നു.

    ഇന്ത്യയിൽ രണ്ടാമത്തെ തവണയാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെട്ടികാട് അഭിൻ ജിമ്മിൽ നിന്ന് പലതവണ മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള മത്സരങ്ങൾ വിജയിച്ചിട്ടുണ്ട് രാഹുൽ. ആലപ്പുഴ ഗുരുപുരം സ്വദേശിയും കാനഡയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്താണ് പരിശീലകൻ. നീതുവാണ് രാഹുൽ ജയരാജിൻ്റെ ഭാര്യ. മകൾ ഇത്ര.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728