Header Ads

ad728
  • Breaking News

    പാചകവാതക വില കൂട്ടി, വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 48 രൂപ, മൂന്ന് മാസത്തിനിടെ ഉയര്‍ന്നത് 100 രൂപയോളം


    പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പാചക വില സിണ്ടറിന് 1749 രൂപയായി. എല്‍പിജി ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. കേരളത്തില്‍ നിലവില്‍ 14.2 കിലോഗ്രാം സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില വില മാറ്റമില്ലാതെ തുടരുകയാണ്.

    പതിവ് പ്രതിമാസ വില പുനര്‍നിര്‍ണയത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിലെത്തി. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടറുകളുടെ വില പുതുക്കിയിരുന്നില്ല.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728