Header Ads

ad728
  • Breaking News

    ’45 ദവസമായി ഉറക്കമില്ല, ചിന്തിക്കാനുള്ള ശേഷി നഷ്ടമായി… ഞാന്‍ പോകുന്നു.’: ജോലി സമ്മര്‍ദമേറി, ലോണ്‍ കമ്പനി ജീവനക്കാരന്‍ ആത്മഹത്യ ചെയതു

    ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 42കാരനായ ലോണ്‍ കമ്പനി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പ്രമുഖ ലോണ്‍ കമ്പനിയുടെ ഏരിയാ മാനേജറായ തരുണ്‍ സക്‌സേനയാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ മേല്‍ ഉദ്യോഗസ്ഥര്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ രണ്ടുമാസമായി കനത്ത സമ്മര്‍ദമാണ് ചെലുത്തിയതെന്നും സാലറി കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

    വീട്ടുജോലിക്കെത്തിയയാളാണ് തരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും തരുണ്‍ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടിരുന്നു. മാതാപിതാക്കള്‍ക്കും ഭാര്യ മേഘ, മക്കളായ യഥാര്‍ത്ഥ്, പീഹു എന്നിവര്‍ക്കൊപ്പമാണ് തരുണ്‍ ജീവിച്ചിരുന്നത്.

    വളരെ കഷ്ടപ്പെട്ടിട്ടും ടാര്‍ജറ്റ് നേടാനായില്ലെന്നും അമിതമായ സമ്മര്‍ദം താങ്ങാനവുന്നില്ലെന്നും അദ്ദേഹം ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലായിരുന്നു തരുണ്‍. മേല്‍ ഉദ്യോഗസ്ഥര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. ഭാവിയെ കുറിച്ചോര്‍ത്ത് എനിക്ക് പേടിയാകുന്നു, ചിന്തിക്കാനുള്ള ശേഷി നഷ്ടമായി. ഞാന്‍ പോകുന്നു എന്നാണ് കത്തിലെഴുതിയിരിക്കുന്നത്.

    ഇഎംഐകള്‍ ലഭിക്കാത്തതിനാല്‍ സ്വന്തം കാശ് നല്‍കേണ്ട ഗതികേടിലായെന്നും പല പ്രാവശ്യം ബുദ്ധിമുട്ടുകള്‍ അറിയിച്ചിട്ടും സീനിയേഴ്‌സ് അത് കേട്ടഭാവം നടിച്ചില്ലെന്നും അദ്ദേഹം കത്തില്‍ പറയുന്നു. 45 ദിവസമായി ഉറങ്ങിയിട്ടില്ല.. ഒന്നും കഴിക്കാന്‍ പറ്റുന്നില്ല.. സമ്മര്‍ദ്ദത്തിന് കീഴിലായി പോകുന്നു.. ഒന്നുകില്‍ ടാര്‍ഗ്റ്റ് നേടണം അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കണമെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചതെന്നും കത്തിലുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728