Header Ads

ad728
  • Breaking News

    തൃപ്പൂണിത്തുറ സ്ഫോടനം; നഷ്ടപരിഹാരം വേണമെന്ന് വീട് തകർന്നവർ, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ

    കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തിൻ്റെ പൂർണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രക്കമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർമാർ.. സ്ഫോടനത്തിൽ 8 വീടുകൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. 40 വീടുകൾക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. 

    ഒന്നരകിലോയോളം വ്യാപ്തിയിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ ഒരു ഭാഗത്ത് മനുഷ്യജീവനുകൾ പൊലിഞ്ഞു. മറുഭാഗം വൻ നാശനഷ്ടം.
    പാവങ്ങൾ നുള്ളിപ്പെറുക്കിയും വായ്പയെടുത്തുമെല്ലാം നിർമിച്ചതാണ് തകർന്നത്. ഒന്നോ രണ്ടോ അല്ല നാല്പതിലേറെ വീടുകൾക്ക്
    നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ചുരുങ്ങിയത് എട്ടെണ്ണമെങ്കിലും പൂർണ്ണമായും അതിൽ ഉപയോഗശൂന്യമായി.
    വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ദുരിതാശ്വാസക്യാമ്പിന് സമാനമായ കാഴ്ച. രാത്രി ക്യാമ്പിൽ കിടന്ന്
    ഉറങ്ങാൻ സാധിക്കാത്തവരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728