Header Ads

ad728
  • Breaking News

    പ്രിന്റിങ് മേഖലയിൽ സൗജന്യ തൊഴിൽ പരിശീലനം




    പ്രസ്സ് ഉടമകളുടെ കൂട്ടായ്മയായ നോർത്ത് മലബാർ ഓഫ്‌സെറ്റ് പ്രിന്റേഴ്സ് കൺസോർഷ്യം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഡ്രൈവ് തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി നടത്തുന്ന തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതായി സി.ഇ.ഒ സി.ആർ നന്ദകുമാർ പ്രസ്ക്ലബ്ബിൽ അറിയിച്ചു.

    SSLC പാസായവർക്ക് 6000 രൂപ സ്റ്റൈപ്പന്റ് നൽകിയാണ്  എൻ സി.വി.ടി അംഗീകാരത്തോടെ Offset Machine Minder കോഴ്സ് നൽകുന്നത്. പുതിയ ബാച്ച് ജൂൺ 15 മുതൽ ആരംഭിക്കും. ഈ കോഴ്സിന് പുറമേ DTP, 2വർഷത്തെ പ്രിന്റിങ്ങ് കോഴ്സും സ്റ്റൈപന്റോടെ നൽകുന്നുണ്ട്.

    20 പേജിൽ മൾട്ടി കളറിൽ പത്രങ്ങളുടെ അച്ചടി അടക്കം ചെയ്യാവുന്ന ഹൈ സ്പീഡ് വെബ് ഓഫറ്റ് പ്രസ്സ്, ജർമ്മൻ സാങ്കേതിക വിദ്യയോടെ പ്രവർത്തിക്കുന്ന അതിവേഗ ഡബിൾ ഡമ്മി മൾട്ടി കളർ ഓഫ് പ്രസ്സ് എന്നിവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം നൽകും.

    വാർത്താ സമ്മേളനത്തിൽ ചെയർമാൻ സി.എം ബാലകൃഷ്ണൻ , സി.കെ.പി മുഹമ്മദ് റയീസ്, പി.എ അഗസ്റ്റിൻ പങ്കെടുത്തു.

            

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728