Header Ads

ad728
  • Breaking News

    കത്തോലിക്ക കോൺഗ്രസ് സമുദായത്തിന്റെ ശബ്ദമായതോടൊപ്പം സമൂഹത്തിന്റെയും ശബ്ദമായി മാറി - ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.


    വെണ്ണക്കല്ല് :പ്രവർത്തനരംഗത്ത് 105 വർഷം പൂർത്തിയാക്കിയ കത്തോലിക്കാ കോൺഗ്രസ് കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾക്ക് വേണ്ടി നിരന്തരം പോരാടിയതോടൊപ്പം സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ജന വിഭാഗത്തിന്റെ ഉന്നതിക്കുവേണ്ടി പോരാടിയതോടുകൂടി പൊതുസമൂഹത്തിന്റെയും ശബ്ദമായി മാറിയിരിക്കുകയാണെന്നും, സമീപകാലത്ത് കർഷകരുടെ നീറുന്ന വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് നടത്തിയ വിവിധ സമരങ്ങൾ ജനശ്രദ്ധ ആകർഷിക്കുകയും അതോടൊപ്പം അധികാരികളുടെ കണ്ണ് തുറപ്പിക്കുവാനും കഴിഞ്ഞുവെന്നും ഇപ്പോൾ പൊതുസമൂഹം മുഴുവൻ കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ വളരെ പ്രതീക്ഷയോടെ ശ്രദ്ധിക്കുകയാണെന്നും, ഏറ്റെടുത്ത സമരങ്ങൾ വിജയിപ്പിച്ചതോടൊപ്പം ഇനിയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും, പൊതുജനങ്ങളുടെയും നീറുന്ന പ്രശ്നങ്ങൾ ഏറ്റെടുത്ത സമര രംഗത്ത് ഉറച്ചു നിൽക്കണമെന്നും പിതാവ് കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസിന്റെ 105ആം ജന്മദിനാഘോഷത്തിന്റെ തലശ്ശേരി അതിരൂപതയിലെ ഉദ്ഘാടനം വെണ്ണക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡണ്ട് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി, ഇടവക വികാരി ഫാ. ഫിലിപ്പ് ചേനാട്ട്, അതിരുപതാ ഭാരവാഹികളായ ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ,
     സൈജോ ജോസഫ്, അനിൽ മണ്ണാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു,

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728