Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം നഗരസഭ ഗവ: ഹോമിയോ ഡിസ്പൻസറിയിൽ വാട്ടർ പ്യൂരിഫയർ വിത്ത് ഡിസ്പൻസറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു


    ശ്രീകണ്ഠപുരം നഗരസഭ ഗവ: ഹോമിയോ ഡിസ്പൻസറി , ശ്രീകണ്ഠപുരം അലക്സ് നഗറിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ വിത്ത് ഡിസ്പൻസറിന്റെ ഉദ്ഘാടനം ബഹു.നഗരസഭ ചെയർ പേഴ്സൺ ഡോ: ഫിലോമിന ടീച്ചർ നിർവ്വഹിച്ചു.



    നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് പ്യൂരിഫയർ സ്ഥാപിച്ചത്. ഈ സാമ്പത്തിക വർഷം വലിയ വികസന പ്രവർത്തനങ്ങളാണ് ഡിസ്പൻസറിയിൽ നടപ്പിലാക്കിയതെന്ന് ചെയർപേഴ്സൺ പറഞ്ഞു. നാടിന്റെ അഭിമാന സ്ഥാപനമായ ഹോമിയോ ഡിസ്പൻസറിയിൽ വരുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമാവുമെന്നും പൊതുജനങ്ങൾ ആശുപത്രി സൗകര്യം ഉപയോഗപെടുത്തണമെന്നും ചെയർ പേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ പാഞ്ഞു. തുടർന്ന് നടന്ന ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി മീറ്റിംഗിൽ ആരോഗ്യ സ്റ്റാൻഡിങ്ങ് ചെയർ പേഴ്സൺ നസീമ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെയർ പേഴ്സൺ ഡോ: ഫിലോമിന ടീച്ചർ, വൈസ് ചെയർമാൻ ശിവദാസ് . കെ , വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ജോസഫിന ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാർ ചന്ദ്രാംഗദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൗൺസിലർ മീന , സ്കറിയ നെല്ലം കുഴിയിൽ . ജോബി മാത്യു , സജി കല്ലിടുക്കിൽ എന്നിവർ സംബന്ധിച്ചു. മെഡിക്കൽ ഓഫീസർ ഡോ: രാജീവൻ ഇ.പി സ്വാഗതവും വാർഡ് കൗൺസിലർ ത്രേസാമ്മ മാത്യു നന്ദിയും പ്രകാശിപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728