Header Ads

ad728
  • Breaking News

    ജനവിരുദ്ധ ഭരണനയം എതിർക്കണം:ഫാ ചാക്കോ കുടിപ്പറമ്പിൽ

    പയ്യാവൂർ:കണ്ണിൽ കണ്ടതിനെല്ലാം നികുതി വാനോളം ഉയർത്തി സാധാരണക്കാരെ പരമ ദരിദ്രരാക്കി നൂതന അടിയാന്മാരെ സൃഷ്ടിക്കുന്ന ജനവിരുദ്ധ ഭരണനയം എതിർക്കണമെന്ന് കെ .സി.ബി.സി.മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.സംസ്ഥാന വ്യാപകമായി നടന്ന കെ.സി.ബി.സി.മദ്യവിരുദ്ധ ഞായർ ബോധവൽക്കരണപരിപാടിയുടെ ഭാഗമായി അതിരൂപതാതല ഉദ്ഘാടനം ദീപഗിരിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഡെന്നീസ് കൂട്ടുങ്കൽ അധ്യക്ഷത വഹിച്ചു.അജീഷ് വാഴപ്പാടിയിൽ,മാണി കണിയാരോലിക്കൽ,ഡെയ്സി പിണക്കാട്ട് എന്നിവർ പ്രസംഗിച്ചു.ലഹരിവിരുദ്ധ പ്രതിജ്ഞയും എടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728