Header Ads

ad728
  • Breaking News

    നിടുവാലൂർ എ യു പി സ്കൂളിന്റെ വാർഷികാഘോഷത്തിന് മാറ്റ് കൂട്ടി കണ്ണൂർ വി സി

    ശ്രീകണ്ഠപുരം, നിടുവാലൂർ എ യു പി സ്കൂളിന്റെ 95ആം വാർഷികാഘോഷവും പ്രധാനാധ്യാപികയ്ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ സ്കൂൾ  വിദ്യാഭ്യാസം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അത് ഇനിയും കൂടുതൽ മെച്ചപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  നാട്ടിൻപുറത്തെ യു പി സ്കൂൾ വാർഷികം സംഘാടനം കൊണ്ടും കലാപ്രകടനങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും അത്ഭുതപ്പെടുത്തി എന്നും വി സി അഭിപ്രായപ്പെട്ടു. ചടങ്ങിൽ 38 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനാധ്യാപിക ശ്രീമതി. കൃഷ്ണവേണി ടീച്ചർക്ക് യാത്രയയപ്പും നൽകി. ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. വി പി മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം ശ്രീമതി. കെ കെ രത്നകുമാരി ഉപഹാരസമർപ്പണം നടത്തി, സാമൂഹിക സാംസ്‌കാരിക രംഗത്തെ മറ്റ് പ്രമുഖർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728