Header Ads

ad728
  • Breaking News

    പയ്യാവൂർ ഊട്ടുത്സവം: ഓമനക്കാഴ്ചയ്ക്കായി കുലകൾ കുഴികളിൽ വെച്ചു



    ──────────────────
     20.02.2023 തിങ്കൾ
    ──────────────────

    പയ്യാവൂർ ഉട്ടുത്സവത്തിന്റെ ഭാഗമായുള്ള ഓമനക്കാഴ്ചയ്ക്കായി ചൂളിയാട് ഗ്രാമം ഒരുങ്ങി. 23-ന് നടക്കുന്ന ഓമനക്കാഴ്ചക്ക് ആവശ്യമായ അടുക്കൻ കുലകൾ പഴുക്കാനായി കുഴിയിൽ വെച്ചു. ചൂളിയാട്ടെ തീയ്യ സമുദായക്കാർക്കാണ് ഓമനക്കാഴ്ചയുടെ അവകാശം. മലപ്പട്ടം, പാവന്നൂർ, കാഞ്ഞിലേരി, മയ്യിൽ, കുറ്റ്യാട്ടൂർ, ബ്ലാത്തൂർ, ചേടിച്ചേരി, കൊടോളിപ്രം, കൊളപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വാഴക്കുലകൾ എത്തിക്കുന്നത്.

    ഞായറാഴ്ച വൈകിട്ട് ചൂളിയാട്ടെ നല്ലൂർ, തടത്തിൽ കാവ്, ചമ്പോച്ചേരി, മഠത്തിൽ വളപ്പ്, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിലാണ് വാഴക്കുലകൾ പഴുക്കാനായി കുഴിച്ചിട്ടത്. 22-ന് പുറത്തെടുക്കുന്ന കുലകൾ കുഴികൾക്ക് സമീപമുള്ള പന്തലുകളിൽ തൂക്കിയിടും. 23-ന് രാവിലെ തടത്തിൽ കാവിൽ നിന്ന് പഴക്കുലകളുമായി കാഴ്ച പയ്യാവൂരിലേക്ക് പോകും. നഗ്നപാദരായാണ് നൂറ് കണക്കിനാളുകൾ കാഴ്ച കുലകളുമായി കിലോമീറ്ററോളം പിന്നിട്ട് പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728