Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു...


    പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2023 - 24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് ചെങ്ങളായി ഗ്രാമ പഞ്ചായത്ത് തല വികസന സെമിനാർ സംഘടിപ്പിച്ചു.

    ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ ഉൽഘാടനം ചെയ്തു.


     ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.കെ. രത്നകുമാരി , കൊയ്യം ജനാർദനൻ , എൻ നാരായണൻ , കെ. മിനേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ.രവി വികസന നയവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ജനാർദനൻ പദ്ധതി രേഖയും അവതരിപ്പിച്ചു. പഞ്ചായത്ത് സിക്രട്ടറി കെ.കെ.രാജേഷ് സ്വാഗതവും സംഗീത ജി നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728