Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത്ത് നഗരസഭാതല അർദ്ധദിന ശില്പശാല നടത്തി.

    ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയിൽ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരാശയം(OLOI) എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭാതല അർദ്ധ ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്ഥാപനതലത്തിൽ ആസൂത്രണ പ്രക്രിയയ്ക്ക് സംഭവിച്ച മുരടിപ്പിനെ മറികടക്കുന്നതിനും അതിനെ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കെ-ഡിസ്കിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുള്ള ഒരു തദ്ദേശസ്ഥാപനം ഒരു ആശയം എന്ന പദ്ധതി. ഓരോ തദ്ദേശ സ്ഥാപനത്തിലും വിപുലമായ ജനപങ്കാളിത്തത്തോടെ ഒരു നൂതനാശയം കണ്ടെത്തി ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ നടത്തുന്നത്. നഗരസഭയിൽ നടത്തിയ അർദ്ധ ശില്പശാല നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, പി പി ചന്ദ്രംഗതൻ, കെ സി ജോസഫ് കൊന്നക്കൽ എന്നിവർ സംസാരിച്ചു. കില ബ്ലോക്ക്‌ കോർഡിനേറ്റർ രവി നമ്പ്രം, റിസോഴ്സ് പേഴ്സൺ കെ വി ബാലകൃഷ്ണൻ എന്നിവർ ക്ലാസ്സ്‌ അവതരിപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728