Header Ads

ad728
  • Breaking News

    തെരുവ് നായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് തുടങ്ങി.


    ശ്രീകണ്ഠപുരം: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും ശ്രീകണ്ഠപുരം നഗരസഭയും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തെരുവ് നായകൾക്കുള്ള പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് തുടക്കം കുറിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ആദ്യക്ഷന്മാരായ ജോസഫിന ടീച്ചർ, പി. പി ചന്ദ്രംഗതൻ, ത്രേസ്യാമ്മ മാത്യു, കെ. സി ജോസഫ് കൊന്നക്കൽ, മറ്റു കൗൺസിലർമാർ, വെറ്റിനറി സർജൻമാർ എന്നിവർ സന്നിഹിതരായി. സീനിയർ വെറ്റിനറി സർജൻ ഡോ മുഹമ്മദ് ബഷീർ, ഡോ ചിഞ്ചു ജോസ് ,ഡോ അനുമോൾ , ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ വിമൽ എന്നിവരുടെ നേതൃത്വത്തിൽ വാർഡിലെ വിവിധ ഇടങ്ങളിൽ നിന്നും പിടിച്ച 32 തെരുവ് നായകൾക്ക് കുത്തിവയ്പ്പ് നടത്തി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728