Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറിലെ ഓണം അവധിക്കാല ക്യാമ്പ് 'ചിരാത്' സമാപിച്ചു.


    ചിരാത് എസ്.പി.സി ക്യാമ്പ് സമാപിച്ചു :


    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഓണം അവധിക്കാല ക്യാമ്പ് 'ചിരാത്' സമാപിച്ചു.

    മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തും , സ്വയം ശുദ്ധീകരണത്തിന്റെയും പങ്കുവെക്കലിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പകർന്ന് നൽകിയ ക്യാമ്പിൽ ഹോണസ്റ്റി ഷോപ്പ്, മോട്ടിവേഷൻ ക്ലാസുകൾ, കരാട്ടെ ക്ലാസ്, ബ്രെയിൻ സ്റ്റോമിംഗ് , ലഹരി വിരുദ്ധ സന്ദേശ ശില്പശാല, ഫിസിക്കൽ ട്രെയിനിംഗ് , റോഡ് വോക്ക് , രക്ഷിതാക്കളും അധ്യാപകരും കുട്ടികളും പങ്കെടുത്ത വടംവലി, വിവിധ ഓണക്കളികൾ കലാപരിപാടികൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവമായി. ക്യാമ്പിന്റെ സമാപന സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് വി.സി ശൈലജ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാനദാനം സ്റ്റാഫ് സെക്രട്ടറി ടി. സുനിൽകുമാർ നിർവ്വഹിച്ചു .കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി. സുനേഷ്, പി. ധന്യ, കെ.പി വിനിൽ ,കെ. ലക്ഷ്മണൻ ,എം.ശ്രീജ, ജൂനിയർ കേഡറ്റ് കെ. ശ്രീലാൽ എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ ആശയങ്ങൾ അടങ്ങിയ ടാബ്ലോ അവതരണത്തോടെയാണ് ക്യാമ്പ് സമാപിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728