Header Ads

ad728
  • Breaking News

    ഗാന്ധിജിയുടെ ഇന്ത്യയെ ഫാഷിസ്റ്റുകൾക്ക് വിട്ട് കൊടുക്കരുത്: അഡ്വ ഫൈസൽ ബാബു


    ശ്രീകണ്ഠപുരം: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചേർത്ത് പിടിക്കലിൻ്റെ ഇന്ത്യയെ രാജ്യത്തെ ഫാഷിസ്റ്റുകൾക്ക് വിട്ട് കൊടുക്കരുതെന്നും അതിന് രാഷ്ട്രീയം മതവും ജാതിയും മറന്ന് സ്വാതന്ത്ര്യം നേടിയത് പോലെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട കാലമാണിതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി അഡ്വ ഫൈസൽ ബാബു പറഞ്ഞു.
    ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ന്യൂനപക്ഷ ദളിത് സമൂഹത്തെ ബുൾഡോസർ രാഷ്ട്രീയം കാട്ടി മോദി പേടിപ്പിക്കുകയാണ്.ജനാധിപത്യത്തെ സംരക്ഷിക്കാതെ   തീവ്രവാദത്തിൻ്റെ നയം സ്വീകരിക്കുകയല്ല മുസ്ലിം ലീഗിൻ്റെ എക്കാലത്തെ നയമെന്നും ഇന്ത്യൻ ഭരണഘടനയെ നെഞ്ചോട്  ചേർത്ത് ലീഗ് മുന്നേറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുൻസിപ്പൽ പ്രസിഡണ്ട് എൻ പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ കമ്മറ്റി നൽകുന്ന ഉപഹാരം ഭാരവാഹികൾ കൈമാറി.എം എസ് എഫ് കമ്മറ്റിയുടെ കീഴിൽ തുടങ്ങുന്ന സർഗലയ കലാ സാഹിത്യ സംഘത്തിന് ഉപകരണം കൈമാറി. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ എസ് മുഹമ്മദ്, നേതാക്കളായ പി ടി എ കോയ മാസ്റ്റർ,ടി എൻ എ ഖാദർ, വി.എ റഹീം, കെ സലാഹുദ്ദീൻ, പി പി ഖാദർ,വി പി അബൂബക്കർ ഹാജി, കായക്കൂൽ അബ്ദുള്ള ഹാജി, കെ ശിവദാസൻ, വി പി നസീമ, സി അബ്ദുള്ള ഹാജി, വി കെ നജീബ്, ബിപിഷുക്കൂർ, പി മുഹമ്മദ് കുഞ്ഞി, എം ബഷീർ, കെ എം ഹംസ, ശംസീർ,കെ പി മൊയ്തീൻ കുട്ടി ഹാജി, വി പി മൂസാൻ, സി മുനീർ, പി പി അബ്ദുള്ള,പി നൂറുദ്ദീൻ, സാജിദ്, യു പി അഫ്സൽ, പി എസ് ശമീർ, വി സുനൈസ്,സി റസാഖ്, വി പി മുഹമ്മദ്, കെ പി ശറഫുദ്ദീൻ, എം ഇബ്രാഹീം, എപി അൻസാർ,യു പി മിർദാസ് ,സി ഹസൻ,എം ടി അബ്ദു സംസാരിച്ചു.ജനറൽ സിക്രട്ടറി എൻ പി റഷീദ് മാസ്റ്റർ സ്വാഗതവും ട്രഷറർ വി പി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.




    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728