Header Ads

ad728
  • Breaking News

    അജൈവ മാലിന്യത്തിനായി പയ്യാവൂർ പഞ്ചായത്ത് നിർമിച്ച എംസിഎഫ് കെട്ടിടം നാടിന് സമർപ്പിച്ചു

    പയ്യാവൂർ: പായ്യാവൂരിലെ പതിറ്റടിപ്പറമ്പിൽ ഗ്രാമപഞ്ചായത്ത് പുതുതായി നിർമിച്ച എംസിഎഫ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദി വ്യ ഉദ്ഘാടനം നിർവഹിച്ചു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ മുഖ്യാതിഥിയായിരുന്നു.പ്രീത സുരേഷ്, കെ മോഹനൻ,ടി എം ജോഷി,ഷീന ജോൺ,രജനി സുന്ദരൻ,ടി ഡി തങ്കമ്മ എന്നിവർ പ്രസംഗിച്ചു. ' എന്റെ പയ്യാവൂർ എന്റെ അഭിമാനം ' എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ മാലിന്യ ശേഖരണത്തിനായാണ് പതിറ്റടിപ്പറമ്പിൽ പുതിയ കെട്ടിടം നിർമിച്ചത്. മാലിന്യ ശേഖരണത്തിനുള്ള സൗകര്യം ഏർപ്പെടുത്താത്തതിന്റെ പ്രശ്നങ്ങൾ വളരെക്കാലമായി പഞ്ചായത്ത് അഭിമുഖീകരിച്ചു വരികയായിരുന്നു . 2021-22 വർഷ ത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത് . മാലിന്യ ശേഖരണ രംഗത്ത് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളോടും ഹരിതകർമസേനാംഗങ്ങളോടുള്ള നാട്ടുകാരുടെ സഹകരണവും കണക്കിലെടുത്ത് ഇനി പയ്യാവൂർ ടൗണിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും പതിറ്റടിപ്പറമ്പിലേക്ക് മാറ്റുമെന്നും തുടർന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728