Header Ads

ad728
  • Breaking News

    നിർമല ഹയർ സെക്കണ്ടറി സ്‌കൂളിൽ "ചിരാത് " എസ്.പി.സി. ഓണം ക്യാമ്പ് സംഘടിപ്പിച്ചു

    ചെമ്പേരി നിർമല ഹയർ സെക്കണ്ടറി സ്‌കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണം ക്യാമ്പ് "ചിരാത്" സംഘടിപ്പിച്ചു.സ്‌കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ.ജിബിൻ വട്ടംകാട്ടേൽ ഉദ്‌ഘാടനം ചെയ്തു.സ്‌കൂൾ ഹെഡ്മാസ്റ്റർ എം.ജെ ജോർജ് പതാക ഉയർത്തി.ജോബി മൂലയിൽ ,രഞ്ജിത്ത് കെ. എന്നിവർ വ്യക്തിത്വ വികസനം,ലഹരിവിരുദ്ധ ബോധവൽകരണം എന്നീ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ക്ലാസുകൾ നൽകി.ഫീൽഡ് ട്രിപ്പിൻ്റെ ഭാഗമായി കേഡറ്റുകൾ ബാരാപോൾ ഹൈഡ്രോ ഇലക്ട്രിക്ക് പവർ സ്റ്റേഷൻ സന്ദർശിച്ചു. എക്സിക്യൂട്ടിവ് എഞ്ചിനീയർ യദുലാൽ ജലവൈദ്യുത പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.കാമ്പിൻ്റെ ഭാഗമായി കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും തുടർന്ന്ചെമ്പേരി ടൗണിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.ക്യാമ്പിന് സ്‌കൂൾ സി.പി.ഒ ഷിന്റോ മാത്യു,എ.സി.പി.ഒ ബീന ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728