Header Ads

ad728
  • Breaking News

    പഞ്ചായത്ത് തല കൊയ്ത്തുത്സവം ചന്ദനക്കാംപാറയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു.

    പയ്യാവൂർ: പഞ്ചായത്ത് തല കൊയ്ത്തുത്സവം
    ചന്ദനക്കാംപാറയിലെ കർഷകമിത്രം ഫാർമേർസ് ക്ലബ്ബിന്റെ കൃഷിയിടത്തിൽ 
    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു.
     ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിദ്യാർത്ഥി കർഷകൻ ക്രിസ്റ്റൊ ജെയിന് കർഷകമിത്രം ഫാർമേഴ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡ് ദാനം ഫാ. ജോസഫ് ചാത്തനാട്ട് നിർവ്വഹിച്ചു.
    കൃഷി ഡെപ്യൂട്ടി ഡയരക്‌ടർ ശ്രി. എ. സുരേന്ദ്രൻ , കൃഷി അസി. ഡയരക്ടർ എസ് പ്രമോദ് , ബ്ലോക്ക് പഞ്ചായത്ത് അംഗം പി ആർ രാഘവൻ , വാർഡ് അംഗം ജിത്തു തോമസ്, കൃഷി ഓഫീസർ റിൻസി , അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.വി . അശോക് കുമാർ , ബെന്നി മാരിപ്പുറം എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് എൻജിനീയർ അനു, ദേവസ്യ , പൈസക്കരി ഫെഡറൽ ബാങ്ക് മാനേജർ കെ കെ വരുൺഹാസ് തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ കർഷകമിത്രം ഫാർമേർസ് ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. 


    2022 - 23 വർഷം ജനകീയാസൂത്രണ പദ്ധതിയിൽ 20 ഹെക്‌ടർ സ്ഥലത്താണ് കരനെൽകൃഷി ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയിൽ നിലമൊരുക്കൽ പ്രവർത്തി പൂർത്തീകരിച്ചു. ഹൃസ്വ കാല മൂപ്പുള്ള മനുരത്ന നെല്ലാണ് കൊയ്ത്ത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728