Header Ads

ad728
  • Breaking News

    പെരിങ്കോന്ന് പുളിമ്പിടാവ് ചുഴലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 26 ന് തുടങ്ങും

    ശ്രീകണ്ഠപുരം: പെരിങ്കോന്ന് പുളിമ്പിടാവ് ചുഴലി ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷം സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള സാംസ്കാരിക സമ്മേളനം 26 ന് വൈകു: 7.30 ന് മലബാർ ദേവസ്വം ബോർഡ് അംഗം കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ചെയർമാൻ കെ.വി രത്നാകരൻ അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികൾ, നൃത്ത നൃത്യങ്ങൾ, സാംസ്കാരിക പ്രഭാഷണം , സംഗീതാർച്ചന, കരോക്കേ ഗാനമേള, 30 ഓളം കലാകാരികൾ ചേർന്ന് അവതരിപ്പിക്കുന്ന കൈകൊട്ടി കളി, നൃത്ത സന്ധ്യ, തിരുവാതിര എന്നിവയും പോലീസ് സൂപ്രണ്ടായി സ്ഥാനം കയറ്റം ലഭിച്ച പി.പി. സദാനന്ദനുള്ള സ്വീകരണവും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും.. മഹാനവമി നാളിൽ രാത്രി 9.30 ന് നടക്കുന്ന നിറമാല നൂറ് കണക്കിന് മൺചിരാഗുകളിലും ഓട്ട് വിളക്കുകളിലും നിറഞ്ഞ ദീപ പ്രഭ യിലായിരിക്കും ഇത്തവണ ഒരുക്കുന്നത്.
    വിജയദശമി നാളിൽ വാഹന പൂജയും ഗ്രന്ഥ പൂജയും വിദ്യാരഭവും നടക്കും. വിദ്യാരംഭത്തിന് താന്ത്രിക ആചാര്യൻ പുതുശ്ശേരി ഇല്ലം വിഷ്ണു നമ്പൂതിരി നേതൃത്വം നൽകും. വിദ്യാരംഭത്തിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയതായി ഭാരവാഹികളായ കെ.വി രത്നാകരൻ, പി.വി ഷൈജു, എം. ബിജു എന്നിവർ അറിയിച്ചു. ഫോൺ 9447402010

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728