Header Ads

ad728
  • Breaking News

    ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും



    പയ്യാവൂർ:കാർഷികോല്പന്നങ്ങളുടെ വിലയിടിവും വന്യമൃഗ ശല്യം അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങൾ മൂലം പ്രതിസന്ധിയിലായ കർഷകരെ സ്വന്തം കൃഷിയിടങ്ങളിൽ നിന്ന് കുടിയിറക്കുന്നതിനുള്ള ഗൂഢനീക്കമാണ് ബഫർസോൺ,ഇ. എസ്.എ തുടങ്ങിയ നിയമനിർമ്മാണങ്ങൾ മൂലം ഉണ്ടാകുന്നതെന്നും ഒരു കാരണവശാലും ഇത് അംഗീകരിച്ചുകൊടുക്കില്ലെന്നും രാഷ്ട്രീയകിസാൻ മഹാസംഘ് സംസ്ഥാന വൈസ് ചെയർമാൻ ഫാ. ജോസഫ് കാവനാടിയിൽ പറഞ്ഞു.ചെമ്പേരി ആർപിഎസ് ഓഫീസിൽ ചേർന്ന രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

     കർഷകർ അതീവ ഗുരുതരമായ പ്രതിസന്ധികളിൽകൂടി കടന്നുപോകുമ്പോൾ പേരിനുമാത്രം കർഷകദിനം ആചരിക്കുന്നത് കൊണ്ട് അർത്ഥമില്ലെന്നും ആയതുകൊണ്ട് സംസ്ഥാന വ്യാപകമായി ചിങ്ങം ഒന്ന് കരിദിനാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് കണ്ണൂർ ജില്ലയിലും കരിദിനം ആചരിക്കുന്നതിന് തീരുമാനിച്ചു. കരിദിനാചരണം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ കരിങ്കൊടികൾ ഉയർത്തിയും പ്രതിഷേധ പരിപാടികൾ നടത്തിയും ആചരിക്കുന്നതിന് ചെമ്പേരിയിൽ ചേർന്ന രാഷ്ട്രീയ കിസാൻ മഹാസാഗർ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം സംസ്ഥാന വൈസ് ചെയർമാൻ ഫാ. ജോസഫ് കാവനാടിയിൽ ഉദ്ഘാടനം ചെയ്തു. തലശ്ശേരി രൂപത ഡയറക്ടർ ഫാ. തോമസ് ചെരുവിൽ അനുഗ്രഹപ്രഭാഷണം നടത്തി.സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപന്തിയിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന കൺവീനർ സണ്ണി തുണ്ടത്തിൽ,ജില്ലാ സെക്രട്ടറി സുനിൽ കെ പീറ്റർ, കുര്യാക്കോസ് പുതിയടത്ത്പറമ്പിൽ, ജോർജ് പൂത്തേട്ട്,ജോസഫ് പി. എം, പനക്കൽ, പീറ്റർ ഡൊമിനിക്, ചാക്കോ, ജോയ് മലമേൽ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728