Header Ads

ad728
  • Breaking News

    നിടിയേങ്ങ ശിശു മന്ദിരത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി


    ശ്രീകണ്ഠാപുരം: സമരിറ്റൻ  പാലിയേറ്റീവ് "ഒപ്പം" കൂട്ടായ്മയുടെയും ഐ. എം. എ വനിതാ വിഭാഗം തളിപ്പറമ്പ് ശാഖയുടെയും നേതൃത്വത്തിൽ
    നെടിയങ്ങ ശിശു മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്നു വിതരണവും രക്തദാന സേനാ രൂപീകരണവും നടത്തി. സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാദർ ബിനു
    പൈംപിളളിൽൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ. വി ഫിലോമിന ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനനിർവഹിച്ചു.


     മുൻസിപ്പൽ കൗൺസിലർ മാരായ ശ്രീമതി ജോസഫിന ടീച്ചർ, കെ. വി കുഞ്ഞിരാമൻ, കെ .ജെ ചാക്കോ, ഫാദർ അനൂപ് നരിമറ്റം, ഫാദർ അതിൻ മക്കപറമ്പിൽ,
    പ്രമോദ് എൻ, പ്രകാശൻ എം, ഇബ്രാഹിം ബി, സാജിദ് സി, സണ്ണി കാരിയാടിയിൽ, ബാബു ചെറുശ്ശേരി, പ്രേമരാജൻ എ ,കെ. പി കൃഷ്ണൻകുട്ടി, ബിന്ദു പെരിഞ്ചല്ലി, രജിത ടി.പി സിനി ജെയിംസ്, നബീസ അബ്ദുള്ള, ഷൈമ ദിനേശൻ, സൗമ്യ ബാബു എന്നിവർ സംസാരിച്ചു. ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോക്ടർ ലതാമേരി, ജനറൽ സൈക്കാട്രി ഡോക്ടർ ബാൽക്കീസ് പി.പി, ത്വക്ക് രോഗ വിദഗ്ധ ഡോക്ടർ രാജി എൻ. വി,   ശ്രീകണ്ഠപുരത്തിന്റെ ജനകീയ ഡോക്ടർ ലില്ലി കെ. ജെ, ഡോ. ജുഹിന, ഡോ.ജുനൈദ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ലിയോ ലാബ് ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി പ്രമേഹ, ബി. പി ,ബ്ലഡ് ഗ്രൂപ്പ് നിർണയം തുടങ്ങിയ
    ലാബ് പരിശോധനകൾ സൗജന്യമായി നടത്തുകയും പ്രവിലേജ് കാർഡ് വിതരണം ചെയ്യുകയും ചെയ്തു. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് പ്രൊഫസർ ഡോക്ടർ സുബൈർ കെ ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഐ. എം. എ തളിപ്പറമ്പ് ഘടകം വനിതാ വിഭാഗം പ്രസിഡണ്ട് ഡോക്ർ
    ലതാ മേരി മഴക്കാല രോഗങ്ങളെ കുറിച്ചുംഉള്ള ക്ലാസുകൾക്ക്  നേതൃത്വം നൽകി. പ്രസ്തുത ക്യാമ്പിൽ 250ലധികം ആളുകൾ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728