Header Ads

ad728
  • Breaking News

    ബാലസാഹിത്യ കൃതികൾ കുട്ടികളെ വായനയിലേക്ക് അടുപ്പിക്കും. പ്രമോദ് കൂവേരി



    പയ്യാവൂർ: ബാലസാഹിത്യ കൃതികൾ കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുമെന്ന് പ്രശസ്ത കഥാകൃത്തും , തിരക്കഥാകൃത്തുമായ പ്രമോദ് കൂവേരി അഭിപ്രായപ്പെടു. കുന്നത്തൂർ സ്വദേശിയായ ലിജു ജേക്കബ് എഴുതിയ മൂന്നാമത്തെ കൃതിയായ ദശരഥപുത്രി എന്ന ബാലനോവലിന്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദഹം. സാഹിത്യകാരൻ ബഷീർ പെരുവളത്ത്പറമ്പ് പുസ്തകം ഏറ്റു വാങ്ങി. രാമായണ കഥയിലെ ദശരഥ രാജാവിന്റെ മകളായ ശാന്തയുടെ കഥ മുത്തച്ഛൻ തന്റെ പേരക്കിടാങ്ങളോട് പങ്കുവെയ്ക്കുന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പയ്യാവൂർ വൈ എം സി എ ഹാളിൽ നടന്ന
    ചടങ്ങിൽ പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത സുരേഷ് അധ്യക്ഷത വഹിച്ചു. മനോജ് മണ്ണേരി പുസ്തകത്തെ പരിചയപ്പെടുത്തി. മിഥുൻ മനോഹർ, ജിത്തു തോമസ്, .കെ.ദിവാകരൻ ,ജോസ് എൻ പി , വിമൽ മാത്യു, ജോയ് തോമസ് . എൻ കെ ലത്തീഫ് , സെബാസ്റ്റ്യൻ ടി.ടി, ഷിനോജ് കെ ആചാരി എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728