Header Ads

ad728
  • Breaking News

    സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം വീടുകളിലും: ഈ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക

    ──────────────────
    12/08/2022 വെള്ളി
    ──────────────────

    സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികൾ നടക്കുകയാണ്. കേരളത്തിലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടക്കുന്നത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക നിർബന്ധമായും ഉയർത്തണം.

    ഓരോ വീട്ടിലും ഉള്ള വിദ്യാർത്ഥികളും യുവാക്കളുമാണ് പതാക ഉയർത്താനുള്ള ചുമതല ഏറ്റെടുക്കേണ്ടത്. ഇതിനുള്ള ദേശീയ പതാകകൾ അതത് ജില്ലകളിൽ കുടുംബശ്രീ മുഖേന തയ്യാറായി കഴിഞ്ഞു. ദേശീയ പതാക ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.


    🇮🇳 ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തുക. ഈ ദിവസങ്ങളിൽ ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല. ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

    🇮🇳 ദേശീയ പതാക ദീർഘചതുര ആകൃതിയിൽ ആയിരിക്കണം. ഏത് വലുപ്പവും ആകാം. പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

    🇮🇳 കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണിത്തരങ്ങളിൽ നിർമിച്ച പതാകകൾ ഉപയോഗിക്കാം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയും ആകണം. കേടുപാടുളളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.

    🇮🇳 ഒരു കൊടി മരത്തിൽ മറ്റേതെങ്കിലും പതാകയുടെ കൂടെ ഒരേസമയം ദേശീയ പതാക ഉയർത്താൻ പാടില്ല.

    🇮🇳 ദേശീയ പതാക തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്. തോരണം, റോസൈറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.

    🇮🇳 പതാക നിലത്ത് തൊടാൻ അനുവദിക്കരുത്.

    🇮🇳 പതാകയിൽ എഴുത്തുകൾ പാടില്ല.

    🇮🇳 കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ് റോൺ ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം.

    🇮🇳 ദേശീയ പതാകക്ക് മുകളിലായോ അരികിലോ മറ്റ് പതാകകൾ സ്ഥാപിക്കരുത്.


    കണ്ണൂരിൽ 👇👇👇

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728