Header Ads

ad728
  • Breaking News

    "ശൂറ 22 ശ്രീകണ്ഠപുരത്ത് സംഘടന ശാക്തീകരണ ക്യാമ്പയിനുമായി മുസ്ലിം ലീഗ്

    ശ്രീകണ്ഠപുരം: ഒരുമാസം നീണ്ടുനിൽക്കുന്ന 
    സംഘടനാ ശാക്തീകരണ ക്യാമ്പയിൻ നടത്താൻ 
    ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.ശൂറ 
    22 എന്ന പേരിലാണ് 
    ഓഗസ്റ്റ് പത്തുമുതൽ 
    സെപ്റ്റംബർ 10 വരെ ക്യാമ്പയിൻ നടത്തുക .ക്യാമ്പയിൻ ഭാഗമായി എല്ലാ പോഷക സംഘടനകളുമായുള്ള വട്ടമേശ സമ്മേളനങ്ങൾ, 
    സ്മൃതിപഥം, 
    സ്വാതന്ത്ര്യ ദിനാഘോഷം, ജനകീയ ചരിത്ര നിർമ്മിതി ആരംഭം, 
    പദ്ധതി പ്രഖ്യാപനം, സമ്പൂർണ കൗൺസിൽ
    എന്നിവ നടക്കും. 
    സെപ്റ്റംബർ 10 ന് 
    ക്യാമ്പയിൻ സമാപിക്കും.
    മുൻസിപ്പൽ തലത്തിൽ 
    മുസ്‌ലിംലീഗിനെ കൂടുതൽ
    ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് 
    ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. 

    പ്രവർത്തകസമിതി യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പിടിഎ കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
    എൻ പി സിദ്ദീഖ് 
    അധ്യക്ഷത വഹിച്ചു. 
    എൻ പി റഷീദ് മാസ്റ്റർ ക്യാമ്പയിൻ 
    വിശദീകരിച്ചു. 
    കെ സലാഹുദ്ദീൻ, 
    സി അബ്ദുല്ല ഹാജി, വി പി അബ്ദുൽ ഖാദർ,കെ പി മൊയ്തീൻകുട്ടി ഹാജി, വിപി മൂസാൻ, ഹംസ വയക്കര, വി കെ നജീബ്,ബിപി ഷുക്കൂർ,പി മുഹമ്മദ് കുഞ്ഞി,യുപി ഉസ്സൻ കുട്ടി, മുനീർ സീരകത്ത്,പിടിഎ ഷുക്കൂർ,എം ഇബ്രാഹിം, സി അബു മാസ്റ്റർ, മൂപ്പൻ ഇബ്രാഹീം, പി ഖാലിദ് ഹാജി,എപി അയ്യൂബ്,വി സുനൈസ് മാസ്റ്റർ, 
    എപി പക്കർ ഹർജി, 
    കെ ശിവദാസൻ, വിപി നസീമ, യു പി അഫ്സൽ, പി നൂറുദ്ദീൻ,എ പി മർസൂഖ്, നൗഷാദ് വയക്കര, വി പി ഫരീദ,പി മായൻ സംസാരിച്ചു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728