Header Ads

ad728
  • Breaking News

    കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു


    __________02_07_2022________

    ന്യൂഡൽഹി: കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു. ഒരു ലിറ്ററിന് 14 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി. ഈ വർഷം ഏപ്രിലിലാണ് മണ്ണെണ്ണ വില ഒറ്റയടിക്ക് 22 രൂപ കൂട്ടി ലിറ്ററിന് 81 രൂപയാക്കിയത്. നേരത്തെ 59 രൂപയായിരുന്നു.മെയ് മാസത്തിൽ മൂന്നു രൂപ കൂടി കൂട്ടി, ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയാക്കി. ജൂൺ മാസത്തിൽ വീണ്ടും നാല് രൂപ വർധിപ്പിച്ച് 88 രൂപയാക്കി. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം നേരത്തെ കേന്ദ്രസർക്കാർ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. മണ്ണെണ്ണ വില കുത്തനെ ഉയരുന്നത് മത്സ്യബന്ധന മേഖലക്ക് കനത്ത തിരിച്ചടിയാണ്.ജൂണിൽ കേന്ദ്രസർക്കാർ വില വർധിപ്പിച്ചിരുന്നെങ്കിലും കേരള സർക്കാർ വില വർധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപക്കാണ് റേഷൻ കടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ഈ വിലക്ക് തന്നെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728