Header Ads

ad728
  • Breaking News

    പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽരക്ഷാകർതൃ ബോധവൽക്കരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

    പെരുവളത്തുപറമ്പ് : റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ രക്ഷാകർതൃ ബോധവൽക്കരണവും എൽ.എസ്.എസ് സർഗ പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ.എം ഹംസയുടെ അദ്ധ്യക്ഷതയിൽ കെ.പി അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.


    പ്രശസ്ത ട്രൈനർ മനോജ് മൈഥിലി ക്ലാസ് എടുത്തു. എൽ എസ് എസ് ജേതാവിനുള്ള ഉപഹാര സമർപ്പണം ഹെഡ്മാസ്റ്റർ കെ.അബ്ദുൽ മജീദ് മാസ്റ്ററും എസ് എസ് കെ സംസ്ഥാനതല "എഴുത്തു പച്ച" സർഗ ജേതാവിനുള്ള ഉപഹാരം അബ്ദുൽ അസീസ് മാസ്റ്ററും ബാഡ്ജ് നിർമ്മാണ പ്രതിഭകൾക്കുള്ള ഉപഹാരം അശ്രഫ് മാസ്റ്ററും നിർവഹിച്ചു. ജമാൽ കെ , ജലീൽ എം.പി, ഖാലിദ് കെ പി, സഫീറ മാങ്ങാടൻ, നൗഷാദ് സി.പി, ഹാരിസ് പി, എന്നിവർ ആശംസകൾ നേർന്നു. കെ. ആബിദ ടീച്ചർ സ്വാഗതവും ഷാന ടീച്ചർ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728