Header Ads

ad728
  • Breaking News

    'ഭരണം പോയാലും തരക്കേടില്ല, ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും'; കെ.കെ രമയ്ക്ക് വധഭീഷണിക്കത്ത്

    തിരുവനന്തരപുരം:
     വടകര എംഎൽഎ കെ.കെ. രമയ്ക്ക് വധഭീഷണി. മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുഭരണത്തേയും കുറ്റപ്പെടുത്തി കൈയടി വാങ്ങാനാണ് ഭാവമെങ്കിൽ സൂക്ഷിക്കുകയെന്നും ഭരണം പോയാലും തരക്കേടില്ല, ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരുമെന്നാണ് കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് കത്ത് സഹിതം കെ.കെ.രമ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി._

    _നിയമസഭയിൽ, സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ എന്ന വിമർശനമടക്കം മുഖ്യമന്ത്രിക്കെതിരേ ഉന്നയിക്കുകയും എം.എം. മണി കെ.കെ. രമയ്ക്ക് എതിരായി പ്രസ്താവന നടത്തുകയും അത് വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിൽ ഇന്നലെയാണ് കെ.കെ. രമക്ക് വധഭീഷണിക്കത്ത് ലഭിച്ചത്._

    _''എം.എം മണി മാപ്പ് പറയണമെന്ന് പറയാൻ നാണമുണ്ടോ? ഓഞ്ചിയം രക്ഷസാക്ഷികളെ അല്പമെങ്കിലും ഓർത്തിരുന്നെങ്കിൽ ഉളുപ്പിലാതെ കോൺഗ്രസുകാരുടെ വോട്ട് വാങ്ങി എംഎൽഎ ആകുമോ? ഒറ്റുകാരി എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. വി.ഡി. സതീശനും കെ.മുരളീധരനും കെ.സി.വേണുഗോപാലുമൊക്കെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്, പയ്യന്നൂരിലേക്ക് വരുമല്ലോ നിങ്ങൾക്ക് വെച്ചിട്ടുണ്ട്'' - എന്നിങ്ങനെ പോകുന്നു കത്തിലെ പരാമർശങ്ങൾ._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728