Header Ads

ad728
  • Breaking News

    പഴനിയിൽ നിൽക്കുന്ന ഫോട്ടോ,പിന്നാലെ ജീവനൊടുക്കുകയാണെന്ന സന്ദേശം;മലയാളി ദമ്പതിമാർ മരിച്ചനിലയിൽ



     തമിഴ്നാട്ടിലെ പഴനിയിൽ മലയാളി ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ, ഭാര്യ സത്യഭാമ എന്നിവരെയാണ് പഴനിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കിയെന്നാണ് നിഗമനം._

    _കഴിഞ്ഞദിവസം രാവിലെയാണ് ദമ്പതിമാർ ആലത്തൂരിൽനിന്ന് പഴനിയിലേക്ക് പോയത്. വൈകിട്ടോടെ പഴനിയിലെത്തിയ ഇവർ തങ്ങളുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ ബന്ധുക്കൾക്കും മക്കൾക്കും അയച്ചുനൽകി. പിന്നാലെ രാത്രി വൈകി തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് മക്കൾക്കും വാട്സാപ്പ് സന്ദേശം അയച്ചു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് പഴനിയിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്._

    _ആലത്തൂരിൽ വീടിനോട് ചേർന്ന് കട നടത്തുന്നയാളാണ് സുകുമാരൻ. കട നടത്തിപ്പുമായി ബന്ധപ്പെട്ട് സുകുമാരന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നും കരുതുന്നു. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ പഴനിയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728